കേരളയാത്ര; "മനുഷ്യർക്കൊപ്പം’ഐ.സി.എഫ് ഐക്യദാർഢ്യ സമ്മേളനം പ്രൗഢമായി

മനാമ: ‘മനുഷ്യർക്കൊപ്പം’ ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന കേരള യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച ഐക്യദാർഢ്യസമ്മേളനം പ്രൗഢമായി. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.

കേരള മുസ്‍ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മതേതരത്വത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പരസ്‌പര സൗഹൃദവും ബഹു മാനവുമുണ്ടാക്കാനുള്ള മാർഗമായി വികസിപ്പിച്ച നാടാണ് ന മ്മുടേതെന്നും, കേരളം കരസ്ഥമാക്കിയ നേട്ടങ്ങളുടെ അടി സ്ഥാനം ഈ സൗഹൃദമാണെന്നും സയ്യിദ് തുറാബ് സഖാഫി പറഞ്ഞു.

മതേതര കാഴ്ചപ്പാടുകൾക്ക് കൂടുതൽ ശക്തി പകർന്നുകൊണ്ട് നാടിന്റെ യശസ്സിനെ വീണ്ടെടുക്കണം. സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ഇന്ന് ചിലർ മനുഷ്യരെ പരസ്‌പരം അകറ്റാനും വിദ്വേഷം പ്രചരിപ്പിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സമാധാനകാംക്ഷികളായ നാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ സൽമാനിയ കെ. സിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രദീപ് പത്തേരി (പ്രതിഭ), ബോബി പാറയിൽ (ഒ.ഐ.സി.സി), മൻസൂർ അഹ്സനി (ആർ.എസ്.സി), സെയ്ദ് ഹനീഫ (സാമൂഹിക പ്രവർത്തകൻ) എന്നിവർ സംസാരിച്ചു. ജനാൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ശംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു. ഐ.സി.എഫ് നാഷനൽ നേതാക്കളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി, ശിഹാബുദ്ദീൻ സിദ്ദീഖി, ശംസുദ്ദീൻ സുഹ് രി, മുസ്തഫ ഹാജി കണ്ണപുരം, സി.എച്ച് അഷ്റഫ്, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുംന്തല, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ, അബ്ദുറഹ്മാൻ ചെക്യാട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Kerala Yatra; ICF Solidarity Conference "With Humans" was a grand success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.