ഫ്രണ്ട്സ് ഓഫ് വാഴമുട്ടം ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട വാഴമുട്ടം നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് വാഴമുട്ടം ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ കൂടിയ ആഘോഷ പരിപാടിയിൽ രക്ഷാധികാരി ഇടിക്കുള ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യ അതിഥിയായി പങ്കെടുത്തു.

യോഗത്തിൽ ഷിബു ചെറിയാൻ, ജിജോ ജോർജ്, ബിജു പാപ്പച്ചൻ, അനന്ദു വിജയൻ, സന്തോഷ്‌ ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി. കൂട്ടായ്മയിലെ അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹ്‌റൈൻ ധ്വനി ഓർക്കസ്ട്രയുടെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി. മുൻ വർഷത്തെ പ്രവർത്തനവും, 2026 വർഷത്തെ പ്രവർത്തന രൂപരേഖയും യോഗത്തിൽ ചർച്ച ചെയ്തു.

2026 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഫെബ്രുവരി ആദ്യവാരത്തിൽ നടത്താൻ തീരുമാനിച്ചു. യോഗത്തിന് ഷിജു ചെറിയാൻ സ്വാഗതവും എബി ദാനിയേൽ നന്ദിയും അറിയിച്ചു.

Tags:    
News Summary - Friends of Vazhamuttam celebrated Christmas and New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.