രാജ്യത്ത് തണുപ്പ് കൂടുന്നു; താപനില 11 ഡിഗ്രി സെൽഷ്യസിലേക്ക്

മനാമ: ബഹ്‌റൈനിൽ ശനിയാഴ്ച പുലർച്ചെ വിവിധ ഭാഗങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. രാജ്യത്തെ മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. കാറ്റും മറ്റു കാലാവസ്ഥാ സാഹചര്യങ്ങളും കാരണം രേഖപ്പെടുത്തിയതിനേക്കാൾ വലിയ തണുപ്പാണ് ജനങ്ങൾക്ക് അനുഭവപ്പെട്ടത്.

രാജ്യത്തെ ഏറ്റവും തണുപ്പേറിയ ഇടങ്ങളിൽ ഒന്നായി മാറിയ ദുറത്ത് അൽ ബഹ്‌റൈനിൽ 11 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയതെങ്കിലും 5 ഡിഗ്രി സെൽഷ്യസിന് തുല്യമായ അതിശൈത്യമാണ് അനുഭവപ്പെട്ടത്.

രാജ്യത്ത് തണുപ്പ് തുടരുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് പുലർച്ചെ യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    
News Summary - The country is getting colder; the temperature drops to 11 degrees Celsius

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.