മനാമ: ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനിക്ക് കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) എം.എസ്സി ബയോടെക്നോളജി പരീക്ഷയിൽ ഒന്നാംറാങ്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും ഇന്ത്യൻ സ്കൂൾ അധ്യാപകനുമായ ശ്രീസദെൻറയും ഷീമയുടെയും മകൾ അമിഷാ മിഞ്ചുവാണ് ഇൗ നേട്ടം കൈവരിച്ചത്.
തിങ്കളാഴ്ച രാവിലെ കുസാറ്റിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമിഷക്ക് അവാർഡ് സമ്മാനിച്ചു. ഇപ്പോൾ ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിൽ ജോലി ചെയ്യുകയാണ് അമിഷ.
നേരത്തെ കാലടി ശ്രീശങ്കര കോളജിൽ നിന്ന് ബി.എസ്സി ബയോടെക്നോളജിയിൽ മൂന്നാം റാങ്ക് നേടിയിരുന്നു. ഇന്ത്യൻ സ്കൂളിൽ പഠിക്കുമ്പോൾ 12ാം ക്ലാസിൽ ബയോടെക്നോളജിയിൽ ടോപ്പറായിരുന്നു. അമിഷയുടെ സഹോദരി മിയ ശ്രീസദൻ ഇന്ത്യൻ സ്കൂൾ മിഡിൽ സെക്ഷനിൽ പഠിക്കുകയാണ്. ബയോടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമിഷയെ ഇന്ത്യൻ സ്കൂൾ അധികൃതർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.