Posted On
date_range Updated On
date_range സാമ്പത്തിക തട്ടിപ്പ്: ഏഷ്യക്കാരൻ അറസ്റ്റിൽ
മനാമ: കള്ളപ്പണത്തിന്റെ ഉറവിടങ്ങൾ മറയ്ക്കാൻ ഐ.ടി രീതികൾ ഉപയോഗിച്ച ധനകാര്യ കമ്പനിയിലെ ഏഷ്യൻ ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി നാഷനൽ ഫിനാൻഷ്യൽ ഇന്റലിജൻസ് സെന്റർ അറിയിച്ചു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യഥാർഥ സാമ്പത്തിക സ്രോതസ്സുകൾ വെളിപ്പെടാതിരിക്കാൻ പണം അയച്ചവരുടെ വിവരങ്ങൾ മാറ്റാൻ ഇയാൾ ശ്രമിച്ചെന്നാണ് കേസ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.