Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവെച്ച വിദ്യാർഥികളെ എസ്.എൻ. സിഎസ് ആദരിച്ചു
മനാമ: സി.ബി.എസ്.ഇ പരീക്ഷകളിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കാഴ്ചവച്ച വിദ്യാർഥികളെ ആദരിച്ചു. എസ്.എൻ. സിഎസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷതയും വഹിച്ചു. ജയശങ്കർ വിശ്വനാഥൻ, ദിലീപ് കുമാർ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.
കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു. അനുപമ പ്രശാന്ത് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു. എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി.സി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.