മനാമ: ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തട്ടായി ഹിന്ദു കമ്മ്യൂണിറ്റി, സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ആറ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 155 ലധികം ദാതാക്കൾ പങ്കെടുത്തു. കഴിഞ്ഞ 30 വർഷത്തിലേറെയായി തട്ടായി ഹിന്ദു കമ്മ്യൂണിറ്റി തുടർന്നുവരുന്ന മാനുഷിക സേവനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ജീവനക്കാർക്കും, എല്ലാ രക്തദാതാക്കൾക്കും വളന്റിയർമാർക്കും തട്ടായി ഹിന്ദു കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ മഹേഷ് ഭാട്ടിയ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.