ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 'വിദ്യാജ്യോതി' അവാർഡ് 2026: അപേക്ഷകൾ ക്ഷണിച്ചു

മനാമ: ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ, പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 'വിദ്യാജ്യോതി' അവാർഡ് ഏർപ്പെടുത്തുന്നു. നാട്ടിലും ബഹ്റൈനിലും പഠിച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

കേരള സിലബസ് പ്രകാരം പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ 80 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കും അവാർഡിനായി അപേക്ഷിക്കാം. ബഹ്റൈനിലുള്ള വിദ്യാർത്ഥികളെ നേരിട്ട് ആദരിക്കുന്നതോടൊപ്പം, നാട്ടിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ബഹ്റൈനിൽ താമസിക്കുന്ന രക്ഷിതാക്കളെയും ചടങ്ങിൽ 'വിദ്യാജ്യോതി' അവാർഡ് നൽകി ആദരിക്കും. പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തിങ്കളാഴ്ച (ജൂൺ 8) ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 34135124 എന്ന നമ്പറിൽ മൻഷീർ കൊണ്ടോട്ടിയുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Bahrain Malappuram District Forum 'Vidyajyothi' Award 2026: Applications Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.