Posted On
date_range Updated On
date_range ബഹ്റൈൻ എ.കെ.സി.സി ചർച്ച സദസ്സ് ബിഷപ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
മനാമ: ഒറ്റപ്പെടുന്ന വാർധക്യത്തിന് തുണയാകാൻ കരുത്തേകുന്ന വഴികൾ തേടി എ.കെ.സി.സി ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 12ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ വച്ച് നടക്കുന്ന പരിപാടി താമരശ്ശേരി രൂപത ബിഷപ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
ചർച്ച സദസ്സിലൂടെ കേരള വയോജന മന്ത്രാലയത്തിന് പ്രവാസികളായ നമ്മുടെ അനുഭവങ്ങളിൽ നിന്ന് എന്തെല്ലാം നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയും എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്തെ സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഏവരുടെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.