കെ.പി.എ ഹിദ്ദ് ഏരിയ സമ്മേളനം; പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ വെച്ച് നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ് രാജേഷ് പന്മന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ്‌ കുമാർ സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ വിപിൻ മനോഹരൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര എന്നിവരുടെ നേതൃത്വത്തിൽ നടന്നു. പുതിയ പ്രസിഡൻ്റായി രാജേഷ് പന്മന സെക്രട്ടറിയായി പ്രണവ് സന്തോഷ്‌ , ട്രഷററായി വിപിൻ മനോഹരൻ, വൈസ് പ്രസിഡൻ്റായി ഗിരീഷ് കുമാർ , ജോയിൻ്റ് സെക്രട്ടറിയായി വിമൽ മുരുകേശൻ എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ജോയിന്റ് സെക്രട്ടറി വിമൽ മുരുകേശൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. 

Tags:    
News Summary - KPA Hidd Area Conference: New Governing Body Elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.