മനാമ: 209 രാജ്യങ്ങളുെട പ്രതിനിധികൾ പെങ്കടുക്കുന്ന അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ (ഫിഫ) സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കമായി. ‘ഫിഫ’യുടെ 67ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, സംഘടനക്കെതിരായി വിവിധ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോ രൂക്ഷമായി വിമർശിച്ചു.
സത്യമെന്തെന്ന് അറിയാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ഫിഫയെക്കുറിച്ച് വ്യാജവാർത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഫിഫ’യെ വിമർശിക്കുക എന്നത് പല രാജ്യങ്ങളിലും ഒരു ദേശീയ വിനോദമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിലാണ് സമ്മേളനം നടക്കുന്നത്.
സമ്മേളനം നടത്താൻ വേദിയൊരുക്കിയ ബഹ്റൈൻ ഭരണകൂടത്തിന് പ്രസിഡൻറ് നന്ദി അറിയിച്ചു. യുവജന കാര്യ^ചാരിറ്റി പ്രവർത്തനങ്ങളിൽ ഹമദ് രാജാവിെൻറ പ്രതിനിധിയും യുവജന-കായികകാര്യ സുപ്രീം കൗൺസിൽ അധ്യക്ഷനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഡീഗോ മറഡോണ ഉൾപ്പെടെയുള്ള താരങ്ങൾ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്.കായിക രംഗത്തിെൻറ വളർച്ചക്കായി ബഹ്റൈൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫോർമുല വൺ കാറോട്ട മത്സരങ്ങൾ വർഷങ്ങളായി വിജയകരമായി നടന്നുവരുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു.
2022ൽ മിഡിൽ ഇൗസ്റ്റിൽ ആദ്യമായി ഫുട്ബാൾ ലോകകപ്പ് നടക്കാനിരിക്കുന്നത് മേഖലയിലെ ജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.ഫുട്ബാൾ വ്യക്തികളുടെ ജീവിതത്തെ മാറ്റിത്തീർക്കുന്ന കളിയാണ്. ആരുജയിക്കും ആരുതോൽക്കും എന്നതിലല്ല കാര്യം. കളിക്കുക എന്നതിലാണ്^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.