പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പ് നേടിയ ഫാത്തിമ റിദയെ സിജി ബഹ്റൈൻ മൊമേൻറാ നൽകി ആദരിക്കുന്നു
മനാമ: ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ഫെല്ലോഷിപ് ആയ പി.എം.ആർ.എഫ് (പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പ്) നേടിയ ഫാത്തിമ റിദയെ സിജി ബഹ്റൈൻ മൊമേൻറാ നൽകി ആദരിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട, ചീഫ് കോഒാഡിനേറ്റർ മൻസൂർ പി.വി, വൈസ് ചെയർമാൻ യൂസഫ് അലി എന്നിവർ സംബന്ധിച്ചു. 12ാം ക്ലാസ് വരെ ബഹ്റൈനിൽ വിദ്യാർഥിയായിരുന്ന ഫാത്തിമ റിദ പ്രവാസി വിദ്യാർഥികൾക്കും സിജി അടക്കമുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്കും വഴികാട്ടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.