ഷിഹാബ് കറുകപുത്തൂറിന് നൽകിയ
യാത്രയയപ്പ് ചടങ്ങ്
Posted On
date_range Updated On
date_range പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്; ഷിഹാബ് കറുകപുത്തൂറിന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈൻ്റെ നിലവിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ ചാരിറ്റി വിംഗ് കൺവീനറുമായ ഷിഹാബ് കറുകപുത്തൂറിനു ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുഹുറഖിൽ ബിസിനസ് നടത്തിവരികയായിരുന്നു ഷിഹാബ് പാലക്കാട് തൃത്താല സ്വദേശിയാണ്. യാത്രയയപ്പ് ചടങ്ങിന് ദേശീയ പ്രസിഡൻ്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലിം അബുത്താലിബ്, ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ദീൻ, ദേശീയ വൈസ് പ്രസിഡൻറ് സ്റ്റെഫി സാബു, ദേശീയ ജോയിൻ സെക്രട്ടറി രഞ്ജിത്ത് മാഹി, ചാരിറ്റി വിംഗ് കൺവീനർ രഞ്ജിത്ത് പേരാമ്പ്ര,ഇൻ്റേണൽ ഓഡിറ്റർ സുനിൽ കുമാർ, അനസ് റഹീം തുടങ്ങി നിരവധിപേർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.