ശശികുമാർ പള്ളൂരിന് മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range ശശികുമാർ പള്ളൂരിന് യാത്രയയപ്പ് നൽകി
മനാമ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ശശികുമാർ പള്ളൂരിന് മയ്യഴിക്കാരുടെ കൂട്ടായ്മയായ മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകി. വി.സി. താഹിർ, ലക്ഷ്മണൻ, റഷീദ് മാഹി, മുജീബ് മാഹി, മുഹമ്മദ് നിസാർ, അനിൽ ഗോവിന്ദ്, വി.സി. നിയാസ് എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. നാൽപത് വർഷം കൊണ്ട് ബഹ്റൈനിലുണ്ടായ മാറ്റങ്ങൾ അടുത്തുനിന്ന് നോക്കിക്കാണാൻ അവസരം ലഭിച്ച ശശികുമാർ ഈ വേർപെടലിൽ വിഷമമുണ്ടെങ്കിലും സ്വന്തം തട്ടകത്തിലേക്ക് തിരിച്ചുപോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.