യാത്രയയപ്പ് ചടങ്ങിൽ നിന്ന്
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബയ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏരിയാ യൂണിറ്റ് അംഗം മനോഷ് കോരയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. ബേത് ലഹേം ഏരിയ യൂണിറ്റിന്റെ പേരിലുള്ള സ്നേഹോപഹാരം പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ കൈമാറി.
ഇടവക സെക്രട്ടറി ബെന്നി പി മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ,ബിജു തേലപ്പള്ളി, ഏരിയാ യൂണിറ്റ് അംഗം ബിസി എബി എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. മനോഷ് കോര ഏരിയാ യൂണിറ്റ് നൽകിയ യാത്രയയപ്പ് സമ്മേളനത്തിന് നന്ദി അറിയിച്ചികൊണ്ട് മറുപടി പ്രസംഗം നടത്തി. കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സൂസൻചെറിയാൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.