സജ്ജാദ് ബിൻ അബ്ദു റസാഖിന് അൽ മന്നാഇ സെന്‍റർ നൽകിയ യാത്രയയപ്പ്
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പ്രബോധകനും യുവ പണ്ഡിതനുമായ സജ്ജാദ് ബിൻ അബ്ദു റസാഖിന് അൽ മന്നാഇ സെന്‍റർ യാത്രയയപ്പ് നൽകി. റയ്യാൻ മദ്രസ ഹാളിൽ ചേർന്ന യോഗത്തിന് സെന്‍റർ പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു.
ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത്, സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ്, ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ, ഡോ. ഖൈസ്, ഹനീഫ് പി.പി., സാദിഖ് ബിൻ യഹ്യ, റഷീദ് മാഹി, അബ്ദു ലത്വീഫ് സി.എം., ബിർഷാദ് അബ്ദുൽ ഗനി, അബ്ദു സ്സലാം ചങ്ങരംചോല, കോയ ബേപ്പൂർ, ഫഖ്‌റുദ്ദീൻ അലി അഹ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വളരെ കുറച്ചു നാളത്തെ അധ്യാപനം മാത്രമായിരുന്നുവെങ്കിലും ബഹ്‌റൈൻ തന്റെ സെക്കന്റ് ഹോം ആയി മനസ്സിൽ എന്നെന്നും നിലനിൽക്കുമെന്ന് സജ്ജാദ് തന്‍റെ മറുപടി പ്രസംഗത്തിൽ സദസ്സിനെ ഓർമിപ്പിച്ചു. വിസ്‌ഡം ഹെൽത്ത് കൺവീനർ സ്വാലിഹ് അൽ ഹികമി നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.