കുരുവിള പി. മത്തായിക്കും കുടുംബത്തിനും നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
മനാമ: 50 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ മുൻ ആത്മായ ഉപാധ്യക്ഷനും കമ്മിറ്റി മെംബറുമായ കുരുവിള പി. മത്തായിക്കും പത്നി ആച്ചിയമ്മ കുരുവിളക്കും ബഹ്റൈൻ മാർത്തോമ്മ ഇടവക മിഷൻ യാത്രയയപ്പ് നൽകി.
ഇടവക മിഷൻ പ്രസിഡന്റും ഇടവക വികാരിയുമായ റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. ഇടവക മിഷൻ സെക്രട്ടറി ബിജു മാത്യു സ്വാഗതവും ഇടവക മിഷൻ ആത്മായ ഉപാധ്യക്ഷൻ മാത്യു വർഗീസ് നന്ദിയും അറിയിച്ചു. ട്രഷറർ ചെറിയാൻ എബ്രഹാം ആശംസകൾ നേർന്നു. കമ്മറ്റി അംഗം ലാജി വർഗീസ് സമാപന പ്രാർഥന നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.