സെന്റ് പോൾസ് മാർത്തോമ്മാ ഗായകസംഘത്തിന്റെ കുടുംബസംഗമവും യാത്രയപ്പ് സമ്മേളനത്തില്‍ നിന്ന്
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഗായകസംഘത്തിന്റെ കുടുംബസംഗമവും യാത്രയപ്പ് സമ്മേളനവും നബിയ സാലിഹ് പ്രൈവറ്റ് ഗാർഡനിൽ വെച്ച് നടന്നു ഇടവക വികാരി റവ. അനീഷ് സാമുവൽ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് ക്വയര്‍ മാസ്റ്റർ ജെയിംസ് ബേബി സ്വാഗതം പറഞ്ഞു. ചടങ്ങിൽ, ഉന്നത പഠനത്തിനായി ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന ജോഹാന്‍ ജെയിംസ്, അക്ഷിതാ അനില്‍, ഷാരോണ്‍ ഷിബു, ആദലിന്‍ ബിജു, അബിയ ജോര്‍ജ്ജ്, റെബേക്കാ ബിനു എന്നിവര്‍ക്ക് ഗായകസംഘത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ മാനിച്ച് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
വൈവിധ്യമാർന്ന വിനോദ പരിപാടികൾ, ഗെയിമുകൾ, കൂട്ടായ്മ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ച് കൊണ്ട് സന്തോഷത്തിന്റെയും ഒരുമയുടെയും അന്തരീക്ഷം സൃഷ്ടിച്ചു. ഗായകസംഘാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രിയപ്പെട്ട ഓർമ്മകൾ ഒരുമിച്ച് ആഘോഷിക്കുന്നതിനും ഈ പരിപാടി അവസരം നൽകി. ഷീജാ ബിജു നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.