പരിപാടി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല കുടുംബ സംഗമവും 10,12 ക്ലാസ്സുകളിൽ വിജയിച്ച കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്ത് കുട്ടികൾക്കുളള മൊമെന്റോയും നൽകി ആദരിച്ചു. മാറി വരുന്ന ജീവിത സാഹചര്യത്തിൽ കുട്ടികളെ കൂടുതൽ ശ്രദ്ധയോടെവേണം തുടർ വിദ്യാഭാസത്തിനായി പുതിയ സാഹചര്യങ്ങളിലേക്ക് അവസരം തെരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.
രക്ഷാധികാരി വർഗീസ് ഡാനിയേൽ, വനിതാ വിംഗ് കവീനർ ബിനു ബിജു എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാറ്റ് ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ രാജീവൻ നെടുമ്പ്രം നന്ദി പ്രസംഗവും നടത്തി. ഫാറ്റ് വൈസ് പ്രസിഡന്റ് ബ്ലസ്സൻ മാത്യു പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെ വിവധ കലാപരിപാടികൾ പരിപാടികൾക്ക് മികവേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.