കുടുംബ സൗഹൃദവേദി സംഘടിപ്പിച്ച ലോയൽറ്റി പ്ലെഡ്ജ്
മനാമ: രാജാവ് ഹമദ് ബിൻ ഇസാ ആൽ ഖലീഫയോടും, ഭരണകൂടത്തോടുമുള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ കലാ, സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സംഘടനയായ കുടുംബ സൗഹൃദ വേദിയിലെ അംഗങ്ങൾ ഒപ്പ് (ലോയൽറ്റി പ്ലെഡ്ജ്) ശേഖരണം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അറിയിച്ചു. തുടർന്ന് ചെയർമാൻ ഡി കൃഷ്ണകുമാർ ഒപ്പ് ശേഖരണത്തിന്റെ സന്തോഷം എല്ലാവരോടും ആയി പങ്ക് വച്ചു.
പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, മുഖ്യ രക്ഷാദികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ് ബഹ്‌റൈൻ നമുക്ക് നൽകുന്ന കരുതലിനും, സ്നേഹത്തിനും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു. കുടുംബ സൗഹൃദവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഡിലൈറ്റ്സ് സ്റ്റാഫ് എന്നിവർ ഈ പ്രതിജ്ഞാ രജിസ്റ്ററിൽ പേരുകൾ ആലേഖനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.