ലോകോത്തര നിലവാരമുള്ള കിച്ചൻ ഉപകരണങ്ങൾ ഗ്ലോബൽ കിച്ചൺ എക്വിപ്മെന്റ്സിലൂടെ...

റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ എന്നിവയുടെ വിജയത്തിന് ഇന്ന് രുചിപോലെ തന്നെ പ്രധാനമാണ് അവിടുത്തെ അടുക്കളയുടെ ആധുനികതയും. മാറുന്ന കാലത്തിനും സാങ്കേതികവിദ്യക്കും അനുസരിച്ചുള്ള സ്മാർട്ട് ഉപകരണങ്ങളാണ് ഇന്ന് വിപണിയിലെ ട്രെൻഡ്. ബഹ്റൈനിൽ ഇത്തരം മേഖലയിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ് മനാമയിലെ ഗ്ലോബൽ കിച്ചൺ എക്വിപ്മെന്റ്സ്.

നിങ്ങളുടെ ആവശ്യകതകളും ബജറ്റും എന്തുതന്നെയായാലും, അവയ്ക്ക് അനുയോജ്യമായ രീതിയിൽ കിച്ചൺ സെറ്റാക്കി നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ബഹ്റൈനിലുടനീളമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ഇന്റീരിയറും കിച്ചൺ സജ്ജീകരണങ്ങളും മനോഹരമായി പൂർത്തിയാക്കിയ വിശ്വസ്ത പാരമ്പര്യം ഗ്ലോബൽ കിച്ചണിനുണ്ട്. ഏറ്റവും പുതിയ ടെക്നോളജിയിലുള്ള ഉപകരണങ്ങൾക്കൊപ്പം ഗുണനിലവാരവും മിതമായ നിരക്കും ഒത്തുചേരുമ്പോൾ നിങ്ങളുടെ സ്വപ്നത്തിലെ സ്മാർട്ട് അടുക്കള യാഥാർത്ഥ്യമാകുന്നു. മനാമ സെൻ്റർമാർക്കറ്റിലെ ലുലു സെൻ്ററിന് എതിർവശം ശൈഖ് റാഷിദ് ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ഗ്ലോബൽ കിച്ചൺസ് എക്യുപ്മെൻ്റസ് പ്രവർത്തിക്കുന്നത്.

ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ലാത്ത സ്റ്റെയിൻലെസ് സ്റ്റീൾ ഉപകരണങ്ങൾ

റസ്റ്റോറന്റുകൾക്കും കഫ്റ്റീരിയകൾക്കും സർക്കാർ അംഗീകൃത സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങൾ നിർബന്ധമാണ്. ഐസ്ക്രീം മെഷീൻ, ജ്യൂസ് ഡിസ്പൻസർ, ഫ്രീസർ, ചില്ലർ എന്നിവയുടെ ചൈനീസ്, ഇറ്റാലിയൻ, ഫ്രഞ്ച് മോഡലുകൾ ഇവിടെ ലഭ്യമാണ്. ഗുണമേന്മയിൽ വിട്ടു വീഴ്ചയില്ലാത്ത സ്റ്റെയിൻലെസ് സ്റ്റീൾ ഉപകരണങ്ങളാണ് ഗ്ലോബൽ കിച്ചൺസിന്‍റെ പ്രധാന പ്രത്യേകത. തുരുമ്പ് പിടിക്കാത്തതും ഈടുനിൽക്കുന്നതുമായ ഇത്തരം ഉപകരണങ്ങൾ ഭക്ഷണശാലകളുടെ ശുചിത്വവും അന്തസ്സും ഉറപ്പാക്കുന്നു.

 

ആധുനിക പാചക സംവിധാനങ്ങൾ

ഷവർമ, പിസ, ബ്രോസ്റ്റ്, വാഫിൾ തുടങ്ങി എല്ലാത്തരം വിഭവങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന അത്യാധുനിക മെഷീനുകൾ ഇവിടെയുണ്ട്. ചിക്കൻ ഗ്രിൽ, മീറ്റ് മിൻസർ, സലമാൻഡർ എന്നിവയോടൊപ്പം കുറഞ്ഞ എണ്ണയിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ഇലക്ട്രിക്കൽ ഫ്രയറുകളും ലഭ്യമാണ്. ഇവ പാചകം കൂടുതൽ എളുപ്പവും ആരോഗ്യകരവുമാക്കുന്നു.

സ്മാർട്ട് കിച്ചണും ഉയർന്ന ഉൽപ്പാദനവും

പരിമിതമായ സ്ഥലത്തും ജീവനക്കാരെ വെച്ചും ബൾക്ക് ഓർഡറുകൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം എന്നതാണ് ഈ ഉപകരണങ്ങളുടെ സവിശേഷത. സ്പൈറൽ മിക്സർ, വെജിറ്റബിൾ കട്ടർ, ഡിഷ് വാഷർ തുടങ്ങിയവ ജോലിഭാരം കുറയ്ക്കുന്നു. പച്ചക്കറിയും ഇറച്ചിയും ആവശ്യമായ രീതിയിൽ മുറിക്കാനുള്ള സ്മാർട്ട് ടൂളുകൾ കിച്ചണിലെ വേഗത വർധിപ്പിക്കുന്നു. കട്ടിങ് ബോർഡ്, വിവിധയിനം കത്തികൾ, പിസ കട്ടർ, സിങ്കുകൾ, സർവീസ് ട്രോളികൾ തുടങ്ങി എ ടു സെഡ് സാധനങ്ങൾ ഇവിടെ ലഭ്യമാണ്. ഭക്ഷണത്തിന്റെ ചൂട് നിലനിർത്താനുള്ള ബെയിൻ മാരികൾ, ഷെൽഫുകൾ, സീലറുകൾ എന്നിവയും സജ്ജമാണ്.

 

ഉപഭോക്താവിന്റെ സ്ഥലസൗകര്യത്തിനനുസരിച്ച് കിച്ചൺ

സ്ഥലപരിമിതി മൂലം എങ്ങനെ കിച്ചൺ ഒരുക്കണമെന്ന ആശങ്കയിലാണോ നിങ്ങൾ. എങ്കിൽ അതിനുള്ള മികച്ച പ്രതിവിധി ഗ്ലോബൽ കിച്ചൻ എക്വിപ്മെന്റ്സിലുണ്ട്. നിങ്ങളുടെ സ്ഥലസൗകര്യത്തിനനുസരിച്ച് കിച്ചൺ സെറ്റ് ചെയ്യാൻ ഇവർ നിങ്ങളെ സഹായിക്കുന്നു. ഉപകരണങ്ങളുടെ വലുപ്പവും പവർ മോട്ടോറുകളും വിദഗ്ധർ നിർദ്ദേശിക്കും. ഓരോ സ്ഥാപനത്തിനും അനുയോജ്യമായ രീതിയിൽ കിച്ചൺ പ്ലാൻ ചെയ്യുന്നതിലൂടെ ടെൻഷൻ ഫ്രീയായി ബിസിനസ്സ് ആരംഭിക്കാമെന്നതാണ് പ്രത്യേകത. ഇനി മറ്റൊന്നും ആലോചിക്കണ്ട റസ്റ്റാറന്‍റോ, ഹോട്ടലോ, കഫ്തീരിയയോ എന്തുമാവട്ടെ മികച്ച കിച്ചണുകളൊരുക്കണമെങ്കിൽ ഗ്ലോബൽ കിച്ചൺ എക്വിപ്മെന്റ്സ് ആണ് ബെറ്റർ.

Tags:    
News Summary - Experience world-class kitchen appliances with Global Kitchen Equipments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.