‘മാത്തമാജിക്ക’ ഗണിതശാസ്ത്ര വാരാഘോഷത്തിൽനിന്ന്
ന്യൂ മില്ലേനിയം സ്കൂളിൽ ‘മാത്തമാജിക്ക’ ഗണിതശാസ്ത്ര വാരം സംഘടിപ്പിച്ചു
മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ‘മാത്തമാജിക്ക’ എന്ന പേരിൽ ഗണിതശാസ്ത്ര വാരം സംഘടിപ്പിച്ചു. ആഘോഷത്തിൽ വിദ്യാർത്ഥികളുടെ ശാസ്ത്ര വിശകലനം, ഗണിത ക്രിയകൾ ചെയ്യാനുള്ള കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വളർത്തുന്നതിനായുള്ള വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി അവരുടെ പഠനനിലവാരത്തിനനുസരിച്ച് അളവുകൾ, സ്കാവഞ്ചർ ഹണ്ട്, ബ്ലൂമിംഗ് ഫ്രാക്ഷൻസ്, മിറർ മാജിക്, ടാൻഗ്രാം ചലഞ്ചുകൾ, മൊസൈക്ക് മാത്ത്, ത്രിമാന രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഗണിതശാസ്ത്രം ദൈനംദിന ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാനും, സർഗ്ഗാത്മകതയിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ആത്മവിശ്വാസത്തോടെ കണക്കിനെ സമീപിക്കാനും ഈ വാരാഘോഷം വിദ്യാർത്ഥികൾക്ക് സഹായകമായി. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെയും പരിപാടിക്ക് നേതൃത്വം നൽകിയ ഗണിതശാസ്ത്ര അധ്യാപകരുടെ പ്രവൃത്തികളെയും ചെയർമാൻ ഡോ. രവി പിള്ള, മാനേജിംഗ് ഡയറക്ടർ ഗീതാ പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.