ഐ.സി.എഫ് മദ്റസ കലോത്സവ്: സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്‌റസ കലോത്സവിന്റെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി ഷാജഹാൻ കൂരിക്കുഴി (ചെയർമാൻ), അമീർ അലി ആലുവ (ജനറൽ കൺവീനർ), അൻസാർ വെള്ളൂർ (ഫിനാൻസ്), അഷ്റഫ് കോട്ടക്കൽ (കോ ഓർഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു.

അബ്ദുലത്തീഫ് അൽ ഫനാർ, അബ്ദു റഊഫ്, മൻസൂർ നടുവട്ടം ,ഫൈസൽ എഫ് എം (വൈസ് ചെയർമാൻ) സിദ്ദീഖ് മാഗ്ലൂർ, ഖലീൽ, അബ്ദു റഊഫ്, ഡോ. നൗഫൽ, ഫുസൈൽ (ജോയിന്റ് കൺവീനർ), റഹീം സഖാഫി, ഹംസ ഖാലിദ് സഖാഫി, സിദീഖ് കോട്ടക്കൽ (പ്രോഗ്രാം), ഷൗക്കത്ത്, റഹീം താനൂർ, ഇസ്ഹാഖ് വലപ്പാട് (വളണ്ടിയർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഐ.സി.എഫ് സൽമാബാദ് റീജിയൻ പ്രസിഡന്‍റ് അബ്ദു റഹീം സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപവത്കരണ കൺവെൻഷൻ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം മുസ്ല്യാർ, ശഫീഖ് മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, അമീറലി ആലുവ പ്രസംഗിച്ചു.

Tags:    
News Summary - ICF Madrasa Arts Festival: Welcome group formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.