Posted On
date_range Updated On
date_range കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് ജ്യോതി കുമാർ മേനോൻ
മനാമ: കാൻസർ രോഗികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായി പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി കുമാർ മേനോൻ വീണ്ടും മുടി ദാനം ചെയ്തു. ബഹ്റൈൻ കാൻസർ സൊസൈറ്റിക്കാണ് അദ്ദേഹം മുടി കൈമാറിയത്.
കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ മുടി ദാനം, രോഗികൾക്ക് ഏറെ ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന മാതൃകാപരമായ പ്രവർത്തനമായി. സമൂഹത്തിന് പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തെ പാക്ട് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.