മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽനിന്ന് 

ഗാന്ധിജയന്തി ആഘോഷിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. പ്രസിഡന്റ് ബാബു കുഞ്ഞു രാമൻ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ മുഖ്യപ്രഭാഷണം നടത്തി.

പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗത പ്രസംഗം നടത്തി. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തുടർന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിവിധ പരിപാടികൾക്ക് ശേഷം വിപുലമായ സമാപന സമ്മേളനം സംഘടിപ്പിക്കാനും തീരുമാനമായി.

രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പൊതുപ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും സമാപന പരിപാടിയിൽ പങ്കെടുക്കും. സമാപന പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. എബി തോമസിനെയും അനിൽ തിരുവല്ലയെയും ജനറൽ കൺവീനർമാരായും, അജിത് കണ്ണൂരിനെ പബ്ലിസിറ്റി കൺവീനറായും ചുമതലപ്പെടുത്തി.  

Tags:    
News Summary - Mahatma Gandhi Cultural Forum celebrates Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.