മനാമ: 1977 മുതൽ 2009 വരെ ബഹ്റൈൻ പ്രവാസി ആയിരുന്ന തിരുവല്ല എഴിഞ്ഞില്ലം മണ്ണൂചേരിൽ തോമസ് എം. എബ്രഹാം (തോമസുകുട്ടി -68) നാട്ടിൽ നിര്യാതനായി. പതിനഞ്ചുവർഷം അൽ ഷെരീഫ് ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് ഹൂറയിൽ യമൻ കോൾഡ് സ്റ്റോർ, ബെഞ്ച്മാർക്ക് കോൾഡ് സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തി.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ 29 വർഷം സ്റ്റാഫ് നഴ്സായി ജോലി നോക്കിയിരുന്ന അന്നമ്മ തോമസാണ് (കാനഡ) ഭാര്യ.മക്കൾ ഡോ. തോമസ് എബ്രഹാം (റോബിൻ, ഓർക്കിഡ് മെഡിസിറ്റി, മലപ്പുറം), റോയ് തോമസ് (എൻജിനീയർ, കാനഡ), റോണി തോമസ് (എൻജിനീയർ, കാനഡ), അശ്വതി തോമസ് (മാനേജ്മെന്റ് കൺസൽട്ടന്റ്, കാനഡ) എന്നിവർ ഏഷ്യൻ സ്കൂളിലെ മുൻ വിദ്യാർഥികൾ ആയിരുന്നു.
മരുമക്കൾ: ഡോ. ജിലു ജെസ്സി എബ്രഹാം (മാഹി ഡെന്റൽ കോളജ് ഹോസ്പിറ്റൽ), സോളി എൽസ റോയ് (കാനഡ). സംസ്കാരം വെള്ളിയാഴ്ച 11ന് തിരുവല്ല വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അംഗമായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 91 9526708573, 91 7902513884.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.