നവകേരള ഉന്നയിച്ച വിഷയത്തിൽ ഇളവ് അനുവദിച്ച് പ്രവാസി ക്ഷേമ ബോർഡ്

മനാമ: ബഹ്റൈൻ നവകേരള ഉന്നയിച്ച പ്രവാസി ക്ഷേമ പെൻഷൻ നടപടിക്രമങ്ങളിൽ ഇളവ് അനുവദിച്ച് പ്രവാസി ക്ഷേമ ബോർഡ്‌. പ്രവാസി പെൻഷന് വേണ്ടിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് സബ്‌മിറ്റ് ചെയ്യാനുള്ള തീയ്യതി നീട്ടിനൽകുക, നിലവിൽ ഇവിടെ നിന്നും പോസ്റ്റൽ സർവീസ് അവൈലബിൾ അല്ലാത്തതിനാൽ ഓൺലൈനിൽ അപ്ലൈ ചെയ്യാനുള്ള അവസരം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരുന്നത്. ഈ രണ്ട് വിഷയങ്ങളിലും അനുകൂലമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ എംബസിയിൽ നിന്നും ലഭിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റിന്റെ അസൽ സ്കാൻ ചെയ്ത് അംഗത്വ നമ്പർ, ആധാർ കാർഡ് എന്നിവ സഹിതം വ്യക്തിഗത ഈമെയിലിൽ നിന്നും അയക്കാവുന്നതാണ്. ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിൽ സ്റ്റോപ്പ്‌ മെമ്മോ സർക്കാറിൽ നിന്ന് നൽകിയിട്ടില്ലാത്തതിനാൽ ഇപ്പോഴും അപേക്ഷിക്കാവുന്നതാണ്.

ഈ അവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ആവശ്യങ്ങൾ അംഗീകരിച്ചുതന്ന കേരള പ്രവാസി ക്ഷേമ ബോർഡിനും കേരള സർക്കാരിനും നന്ദി അറിയിക്കുന്നതായും ബഹ്‌റൈൻ നവകേരള വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Expatriate Welfare Board grants relaxation on issue raised by Navakerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.