Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാർ (47) ബഹ്റൈനിൽ നിര്യാതനായി. 30 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം അൽ വാജിഹ് ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യയും മകളും അദ്ദേഹത്തോടൊപ്പം ബഹ്റൈനിലാണുള്ളത്. മകൾ നസിയ നിസാർ ഏഷ്യൻ സ്കൂളിൽ ആറാം തരം വിദ്യാർഥിനിയാണ്.
ട്ടിൽ രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. സ്ട്രോക് ബാധിച്ച് 18 ദിവസം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കമ്പനി അധികൃതരും ബന്ധുക്കളായ സജീറും മുനീറും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.