മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടനയായ പ്രവാസി ലീഗൽ സെൽ, ബഹ്റൈനിൽ സ്ഥാപിതമായതിന്റെ മൂന്നാം വാർഷികം ഏപ്രിൽ 30 ബുധനാഴ്ച വൈകീട്ട് ഏഴര മണിക്ക് ഉമൽ ഹസത്തുല്ല കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടത്തുന്നു. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (ഐ.ഒ.എം) ചീഫ് ഓഫ് മിഷൻ ആയിഷത്ത് ഇഹ്മ ശരീഫ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, എക്പാറ്റ് പ്രൊട്ടക്ഷൻ സെന്റർ മേധാവി സൗദ് യത്തീം, വിവിധ അംബാസഡർമാർ, എൽ. എം.ആർ.എ, ഇമിഗ്രേഷൻ അധികൃതർ, സാമൂഹിക സാംസ്കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തും ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജും അറിയിച്ചു.
പരിപാടിയിലേക്ക് എല്ലാവരെയും ഹാർദവമായി ക്ഷണിക്കുന്നു എന്നും അവർ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ബഹ്റൈനിലെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുകയും നിരവധി പേർക്ക് താങ്ങും തണലും ആകുകയും ചെയ്ത സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.