പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ആദിലിയ ഇന്ത്യൻ ഡർബാർ റസ്റ്റാറന്റ് ബൊട്ടീക് ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സംഗമത്തിൽ ബഹറൈൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം അബ്ബാസ് മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ബഹ്റൈൻ മദ് റസ അധ്യാപകൻ ഉസ്താദ് അൻസാർ അൻവരി വിശിഷ്ടാതിഥിയും മുഖ്യ പ്രഭാഷകനും ആയിരുന്നു. ഹക്കിം, ഹാരിസ്, നിസാർ, ഹലീൽ, ഫിറോസ്, ഇസ്മയിൽ എന്നീ കോഓഡിനേറ്റർമാർ നിയന്ത്രിച്ചു.
എല്ലാ പ്രവർത്തക സമിതി അംഗങ്ങളെയും രക്ഷാധികാരി ജയശങ്കർ അഭിനന്ദിച്ചു. മറ്റു രക്ഷാധികാരികളായ ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ, പ്രവർത്തക സമിതി അംഗങ്ങളായ രാജൻ, രാജീവ് ആളൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
സംഗമത്തിൽ പങ്കെടുത്ത സാമൂഹിക, വിദ്യാഭ്യാസ, സംഘടനാ, മതരംഗത്തെ നേതാക്കളായ ലത്തീഫ് മരക്കാട്ട്, ബിജു ജോർജ്, മോനി ഒടിക്കണ്ടത്തിൽ, ഗഫൂർ ടി.സി, ജമാൽ, ഡോ. മനോജ്കുമാർ, ചന്ദ്രബോസ്, യു.കെ. അനിൽ, ഇ.വി. രാജീവൻ, ഗോപിനാഥ് മേനോൻ, ജ്യോതിഷ് പണിക്കർ, ഫൈസൽ എഫ്.എം, ശശികുമാർ, പ്രശാന്ത് ധർമരാജ്, രഞ്ജിത്ത് അൽനാമല്, സത്യൻ പേരാമ്പ്ര, ജയറാം രവി, സുന്ദർ നായർ, ജയപ്രകാശ്, സുബ്രമണ്യൻ തുടങ്ങിയവർക്ക് പാലക്കാട് പ്രവാസി അസോസിയേഷൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.