മനാമ: പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സാഹോദര്യവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ വാർഷിക പ്രവാസി സമ്മേളനവും പുതിയ നേതൃത്വ പ്രഖ്യാപനവും ഇന്ന് അദ് ലിയ ഔറ ആർട്സ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനത്തിൽ റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും ഇതിൽ സന്നിഹിതരാകും.
പ്രവാസി സമ്മേളനം വിജയിപ്പിക്കുന്നതിന് ഷാഹുൽ ഹമീദ് വെന്നിയൂർ ജനറൽ കൺവീനറായി വിപുല സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. വിവിധ വകുപ്പ് കൺവീനർമാരായി അനസ് കാഞ്ഞിരപ്പള്ളി, അബ്ദുല്ല കുറ്റ്യാടി, ഷിജിന ആഷിക്, നൗഷാദ് തിരുവനന്തപുരം, ഇർഷാദ് കോട്ടയം, വഫ ഷാഹുൽ, രാജീവ് നാവായിക്കുളം, മുഹമ്മദലി മലപ്പുറം, ഫസൽ റഹ്മാൻ, അസ്ലം കുനിയിൽ, അനിൽ ആറ്റിങ്ങൽ, ബഷീർ കെ.പി എന്നിവരെയും തിരഞ്ഞെടുത്തു. സിഞ്ചിലെ പ്രവാസി സെന്ററിൽ നടന്ന പ്രവാസി സമ്മേളന സ്വാഗത സംഘം യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി സ്വാഗതവും മജീദ് തണൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.