വഫിയ്യ ബഹ്റൈൻ ചാപ്റ്റർ സ്നേഹസംഗമത്തിൽ സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ പ്രതിസന്ധികൾക്കുമുള്ള പരിഹാരം വിദ്യാഭ്യാസമാണ്. കാലോചിതവും ധാർമികവുമായ വിദ്യാഭ്യാസ സംവിധാനങ്ങളെ ചേർത്ത് പിടിക്കാനും ആവശ്യമായ ഇടങ്ങളിലെല്ലാം വിശിഷ്യാ സ്തീവിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാനും സമുദായം മുന്നോട്ട് വരണമെന്നും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു.
പെരുമുണ്ടശ്ശേരി വഫിയ്യ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വഫിയ്യ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘടനം ചെയ്തു. വഫിയ്യ കോളജ് സാരഥികളായ വർക്കിങ് ചെയർമാൻ കെ. മുഹമ്മദ് സാലിഹ്, ജനറൽ സെക്രട്ടറി മുഹമ്മദ് മാടോത്ത്, പ്രിൻസിപ്പൽ മജീദ് വാഫി തുടങ്ങിയവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷ. കെ.പി. മുസ്തഫ, പ്രസി. എ.പി. ഫൈസൽ സംസാരിച്ചു. സൂപ്പി ഹാജി ഖിറാഅത്ത് നടത്തി. വഫിയ്യ ബഹ്റൈൻ ചാപ്റ്റർ പ്രചാരണ പ്രവർത്തനത്തിന് സയ്യിദ് ഹാഷിം തങ്ങൾ ജീലാനി നഗർ തുടക്കംകുറിച്ചു. വഫിയ്യ ബഹ്റൈൻ ചാപ്റ്റർ ജന. സെക്ര. പി.എം.എ. ഹമീദ് സ്വാഗതവും ട്രഷർ പി.കെ. ഇസ്ഹാഖ് നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്ര. ഗഫൂർ കൈപ്പമംഗലം, വൈ. പ്രസി. അസ്ലം വടകര, ടിപ് ടോപ് ഉസ്മാൻ, കോഴിക്കോട് ജില്ല പ്രസി. ഷാജഹാൻ, ഓർഗനൈസിങ് സെക്ര. നസീം പേരാമ്പ്ര, ട്രഷറർ സുബൈർ കെ.കെ എന്നിവർ സന്നിഹിതരായിരുന്നു. അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഖാസിം കോട്ടപ്പള്ളി, ഷൗക്കത്ത് ടി.ടി, ചാലിൽ കുഞ്ഞമ്മദ്, ഇസ്മയിൽ ജെംബോ, ഷൗക്കത്ത് കൊരങ്കണ്ടി, അലി പറമ്പത്ത്, നൗഷാദ് ഹറമൈൻ, ജമാൽ കല്ലുമ്പുറം, റഫീഖ് ഇളയടം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.