??????? ??????????

ഗള്‍ഫുമായുള്ള സൈനിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധം ശക്തമാക്കും –ബോറിസ് ജോണ്‍സണ്‍

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള സൈനിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. ഗള്‍ഫ് മേഖലയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയും ബ്രിട്ടന്‍െറ പ്രതിസന്ധി കൂടിയാണ്. ഗള്‍ഫിന്‍െറ സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 
12ാമത് മനാമ ഡയലോഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി. ബഹ്റൈന്‍ ആതിഥ്യം വഹിച്ച 37ാമത് ജി.സി.സി ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണും മനാമയിലത്തെിയത്.  
ബഹ്റൈനില്‍ എച്ച്.എം.എസ് ജുഫൈര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയാണ്. 
ബ്രിട്ടന്‍െറ ഗള്‍ഫ് പ്രതിരോധ സേന ദുബൈയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. യു.എ.ഇയിലെ അല്‍ മിന്‍ഹാദ് എയര്‍ബേസ് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്‍െറ ഹബ്ബാണ്. ഒമാനില്‍ ബ്രിട്ടീഷ് സൈന്യം റീജിയനല്‍ ലാന്‍റ് പരിശീലന കേന്ദ്രം ആരംഭിക്കുകയാണ്. ഇതിലൂടെ ഒമാനില്‍ സ്ഥിര സാന്നിധ്യമാകും. 
ജി.സി.സി രാജ്യങ്ങളില്‍ 1500 സൈനികരെയും ഏഴ് യുദ്ധക്കപ്പലുകളെയുമാണ് ബ്രിട്ടന്‍ വിന്യസിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനകം 300 കോടി പൗണ്ടിന്‍െറ നിക്ഷേപമാണ് ജി.സി.സിയില്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. 
 ഗള്‍ഫിലെ സഖ്യ കക്ഷികളുമായി ചേര്‍ന്ന് ഇറാഖിലെയും സിറിയയിലെയും ഐ.എസിനെതിരെ പോരാട്ടം തുടരുകയാണ്. വിജയപാതയിലാണ് ഇപ്പോഴുള്ളത്.  സൈനിക സാങ്കേതിക വിദ്യകളുടെ കൈമാറ്റം അടക്കം ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന് സൗദി അറേബ്യയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
Tags:    
News Summary - Ecnomic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.