ഈഗിൾസ് കപ്പ് വി​ജ​യി​ക​ളാ​യ സെ​വ​ൻ സ്റ്റാ​ർ എ​ഫ്.​സി ടീം

ഈ​ഗി​ൾ​സ് ക​പ്പ്: സെ​വ​ൻ സ്റ്റാ​ർ എ​ഫ്.​സി ജേ​താ​ക്ക​ൾ

മ​നാ​മ: ഈ​ഗി​ൾ എ​ഫ്.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​ഗി​ൾ​സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഹൂ​റ അ​ൽ ടീ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി. ഷി​ഫാ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ ക​ബീ​ർ, പ​ർ​ച്ചേ​സ് മാ​നേ​ജ​ർ ഷാ​ഹി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​മി പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ സെ​വ​ൻ സ്റ്റാ​ർ എ​ഫ്.​സി-​സ്റ്റാ​ർ എ​ഫ്.​സി മ​നാ​മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യി​ക​ളാ​യി. ക​ളി​യു​ടെ മു​ഴു​വ​ൻ സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തി​നാ​ൽ വി​ജ​യി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യി​ക​ൾ​ക്ക് ഷി​ഫാ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ ബി​സി​ന​സ് ഡെ​വ​ല​പ്പ​ർ സു​ൽ​ഫീ​ക്ക​ർ, കെ.​എ​ഫ്.​എ സെ​ക്ര​ട്ട​റി സ​ജാ​ദ്, ട്ര​ഷ​റ​ർ ത​സ്‌​ലിം, കെ.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റ് സ​ൽ​മാ​ൻ, ഈ​ഗി​ൾ​സ് എ​ഫ്.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജി​ത്ത്, അ​രു​ൺ, മ​ജീ​ദ് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റി.

Tags:    
News Summary - Eagles Cup: Seven Star FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.