മനാമ: ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം സ്കൂൾ ഓഫ് ഡ്രാമ അണിയിച്ചൊരുക്കുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരങ്ങൾ ഈ മാസം 30 മുതൽ നവംബർ ഏഴു വരെ നടക്കും.
തിരഞ്ഞെടുത്ത ഒമ്പത് നാടകങ്ങൾ ഈ ദിവസങ്ങളിൽ മത്സരിക്കും. എല്ല ദിവസവും വൈകീട്ട് കൃത്യം എട്ടു മണിക്ക് നാടകങ്ങൾ ആരംഭിക്കും. നാട്ടിൽനിന്നുമുള്ള വിധികർത്താക്കളെത്തും.
വിനോദ് അല്ലിയത്ത് കൺവീനറായ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്കു കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് (39542099), സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ (39281276) എന്നിവരുമായി ബന്ധപ്പെടാം. ഈ മനോഹരമായ നാടകങ്ങൾ കാണാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നതായി കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.