ഡോ. സെബാസ്റ്റ്യൻ ജോസഫ്
മനാമ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോഓഡിനേറ്ററായി ഡോ. സെബാസ്റ്റ്യൻ ജോസഫ് അട്ടപ്പാട്ട് നിയമിതനായി. സുപ്രീം കോടതിയിലും കേരള ഹൈകോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന ഡോ. സെബാസ്റ്റ്യൻ മൈസൂരു യൂനിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ഡോക്ടറേറ്റ് എടുത്തത്. പതിനാല് ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തും നിരവധി സംഘടനകളും അഭിഭാഷകരുമായി വലിയ ബന്ധമുള്ള ഡോ. സെബാസ്റ്റ്യൻ ജോസഫ്, പ്രവാസി ലീഗൽ സെൽ പ്രവർത്തനങ്ങൾ ഉയർന്ന തലത്തിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലീഗൽ സെൽ പ്രസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.