ഇന്റർനാഷനൽ ഡൈനാമിക് സെൽഫ് ഡിഫൻസ് മാർഷൽ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം
മനാമ: ഇന്റർ നാഷനൽ ഡൈനാമിക് സെൽഫ് ഡിഫൻസ് മാർഷൽ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മികച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉമ്മുൽ ഹസൻ ക്ലബിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണവും ബെൽറ്റ് മാറ്റവും സാമൂഹ്യ പ്രവർത്തകൻ ഫസൽ ഹക്ക് നിർവഹിച്ചു.
ഉസ്താദ് ഹംസ ഹാജി ഗുരുക്കൾ ശിലാസ്ഥാപനം സ്ഥാപിച്ച സ്ഥാപനത്തിൽ കളരി, കരാട്ടേ, കുങ്ഫു, സെൽഫ് ഡിഫൻസ് തുടങ്ങിയവ പരിശീലിപ്പിക്കുന്നുണ്ട്. മുഹമ്മദ് കബീർ വലിയകത്ത്, ദിനേഷ് എന്നിവരാണ് പരിശീലകർ. പാകിസ്താൻ ക്ലബ് മനാമ, ഉമ്മുൽ ഹസം ക്ലബ് ഉമ്മുൽ ഹസം എന്നിവിടങ്ങളിൽ ക്ലാസുകൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.