മനാമ: മഹാത്മാ ജനസേവന കേന്ദ്രത്തിനായി ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സ് സംഘടിപ്പിക്ക ുന്ന സ്നേഹനിലാവ് കലാസന്ധ്യ വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ അൽ രാജാ സ്കൂളിൽ നടക്കും. പ ്രിയ അച്ചു, സീത എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ സ്വാസിക, കലാഭവൻ മണിയുടെ രൂ പവും ഭാവവുമായി രഞ്ജിത്ത് ചാലക്കുടി എന്നിവർ നയിക്കുന്ന ഈ മെഗാ മ്യൂസിക്കൽ ആൻഡ് ഡാൻസ് നൈറ്റിൽ ബഹ്റൈനിൽനിന്നുള്ള മറ്റു കലാകാരന്മാരും പങ്കെടുക്കും.
പത്തനംതിട്ട അടൂരിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിൽ നാനൂറോളം വൃദ്ധരായ മാതാപിതാക്കളെയും അനാഥരെയും സംരക്ഷിച്ചു പോരുന്നുണ്ട്.
ഈ പരിപാടിയുടെ എൻട്രി പാസുകളിൽനിന്ന് ലഭിക്കുന്ന തുക മഹാത്മാ ജനസേവന കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾക്കായി നൽകാനാണ് ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സ് തീരുമാനിച്ചിരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. മഹാത്മാ ജനസേവന കേന്ദ്രം പ്രതിനിധി അനുഭദ്രനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33411059 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.