മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. https://www.bksbahrain.com/gcckalotsavam2025 എന്ന ലിങ്ക് ഉപയോഗിച്ച് പൂർണമായും ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ മാസം 18 വരെ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് രജിസ്ട്രേഷൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ഗ്രൂപ് മത്സരങ്ങളിൽ, ജി.സി.സി രാജ്യത്ത് താമസിക്കുന്ന ഏതു രാജ്യത്തുനിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. അതേസമയം വ്യക്തിഗത ഇനങ്ങൾ ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് മാത്രമായിരിക്കും. മാർച്ച് അവസാനം മുതൽ വ്യക്തിഗത സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 37789495, 38360489, 3333 7598 എന്നീ നമ്പറുകളിലോ വാട്ട്സ്ആപ് വഴിയോ ബന്ധപ്പെടാവുന്നതും സമാജം ഓഫിസ് സന്ദർശിക്കാവുന്നതുമാണ്. പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ10.00 മുതൽ വൈകുന്നേരം 5.00 വരെയും ഓഫിസ് പ്രവർത്തിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.