മനാമ: സല്‍മാനിയ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തിൽ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രിസഭ യോഗം നിര്‍ദേശം നല്കി.സംഭവത്തെക്കുറിച്ച് കിരീടാവകാശി വിശദാംശങ്ങൾ തേടി. ആവശ്യമായ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ മന്ത്രാലയേത്താടാണ് ആവശ്യപ്പെട്ടത്. എന്തെങ്കിലും പിഴവോ അവഗണനയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം നിയമപരമായി കൈകാര്യം ചെയ്യണമെന്നും നിർദേശിച്ചു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളെ കിരീടാവകാശി അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാനും സുസ്ഥിര വികസനം ഉറപ്പാക്കാനുമാണ് നിര്‍ദേശം. തൊഴിലില്ലായ്മ വേതനം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും കോവിഡ് പ്രതിസന്ധി ബാധിച്ച സ്വകാര്യ മേഖലയിലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സ്വദേശി ജീവനക്കാരുടെ വേതനത്തിെൻറ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നതിനുമുള്ള നിർദേശം വേഗം നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രിക്ക് കിരീടാവകാശി നിര്‍ദേശം നല്കി. ഒക്ടോബര്‍ മുതല്‍ മൂന്നു മാസത്തേക്കാണ് സഹായം.
പൊതു, സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സന്നദ്ധ സൈനിക സേവനത്തിലേര്‍പ്പെടാം. റിസര്‍വ് ഫോഴ്സെന്ന നിലക്ക് ബി.ഡി.എഫിന് കീഴില്‍ വിവിധ തലങ്ങളിലായി ഇവരെ നിലനിര്‍ത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ കാര്യ മന്ത്രി അവതരിപ്പിച്ച നിര്‍ദേശത്തെ മന്ത്രിസഭ പിന്തുണക്കുകയായിരുന്നു. കളിക്കളങ്ങള്‍ പണിയുന്നതിന് താല്പര്യമുള്ളവരില്നിന്നും സംഭാവന സ്വീകരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്കി. യുവജന, കായിക മന്ത്രാലയം അംഗീകരിച്ച പദ്ധതി പ്രകാരം നിര്‍മിച്ച് നല്‍കുന്നതിനാണ് അനുമതി.
സുഡാനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കാനും വിവിധ മേഖലകളില്‍ സഹകരിക്കാനും തീരുമാനിച്ച് ഒപ്പുവെച്ചത്. അന്താരാഷ്്ട്ര ഭീകര രാഷ്ട്ര പട്ടികയില്‍നിന്ന് സുഡാനെ ഒഴിവാക്കിയതിെൻറ പിന്നാലെയാണ് ഇസ്രായേലുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
ലിബിയയിലെ വിവിധ കക്ഷികള്‍ തമ്മില്‍ വെടിനിര്‍ത്താനുള്ള തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് യു.എന്‍ നേതൃത്വത്തിലാണ് കരാര്‍ രൂപപ്പെടുത്തിയത്. ലിബിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും വികസനവും വളര്‍ച്ചയും നേടാനും ഇത് ഉപകരിക്കുമെന്നും വിലയിരുത്തി.കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
മനാമ: നബിദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ആശംസ നേര്‍ന്നു. പ്രവാചക മാതൃകയുള്‍ക്കൊണ്ട് നന്മയുടെയും സമാധാനത്തിെൻറയും വഴിയിലൂടെ മുന്നോട്ട് നീങ്ങാനും ഇസ്ലാം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയുടെ സന്ദേശം ഉള്‍ക്കൊള്ളാനും സാധിക്കട്ടെയെന്ന് ആശംസിച്ചു. മാനവ സമൂഹത്തിന് സ്നേഹവും കാരുണ്യവും പഠിപ്പിച്ച പ്രവാചക മാതൃക ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും മന്ത്രിസഭ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.