അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള
വിഭാഗം സംഘടിപ്പിച്ച ദഅവ വിങ് മീറ്റിങ്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം ഭാവിയിൽ നടപ്പാക്കുന്ന തങ്ങളുടെ ദഅവ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി യോഗം ചേർന്നു.
റയ്യാൻ മദ്റസയിൽ ചേർന്ന യോഗത്തിൽ ദഅവ വിങ്ങിന് കീഴിൽ വരും കാലയളവിൽ ബഹ്റൈനിലെ വ്യത്യസ്ത യൂനിറ്റുകളിൽ നടപ്പിൽവരുത്താൻ ഉദ്ദേശിക്കുന്ന പ്രബോധന പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്തു.
ഷാഹിദ് തലാൽ ആമുഖ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ദഅവ വിങ് സെക്രട്ടറി കോയ ഈസാ ടൗൺ അധ്യക്ഷത വഹിച്ചു. സജ്ജാദ് ബിൻ അബ്ദുറസാഖ് വിഷയാവതരണവും ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത് അജണ്ടകളുടെ വിശദീകരണവും നടത്തി. തുടർന്ന് വസീം അഹ്മദ് അൽ ഹികമിയുടെ ഉദ്ബോധന പ്രഭാഷണം ഉണ്ടായിരുന്നു.
ദീനിന്റെ പ്രബോധനം ഓരോ വിശ്വാസിയുടെയും കർത്തവ്യമാണെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. സാദിഖ് ബിൻ യഹ്യ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.