റഫീഖ് അബ്ദുല്ല, സബീന ഖാദിർ
മനാമ: ദാറുൽ ഈമാൻ മദ്റസയുടെ മനാമ കാമ്പസിലെ പി.ടി.എയുടെയും എം.ടി.എയുടെയും കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.ടി.എ പ്രസിഡന്റായി റഫീഖ് അബ്ദുല്ലയെയും വൈസ് പ്രസിഡന്റായി മുഹമ്മദ് ഇഖ്ബാലിനെയും തെരഞ്ഞെടുത്തു.
പി.പി. ജാസിറാണ് സ്റ്റാഫ് സെക്രട്ടറി. എം.ടി.എ പ്രസിഡന്റായി സബീന ഖാദിറിനെയും വൈസ് പ്രസിഡന്റായി ഹാഷിറയെയും തെരഞ്ഞെടുത്തു. സക്കിയ ഷമീറാണ് സ്റ്റാഫ് സെക്രട്ടറി.പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളായി അഡ്വ. ഉവൈസ് കുഞ്ഞ്, ഡോ. ഹംദുല്ലാഹ് തങ്ങൾ, ഷബീർ മഞ്ഞമ്പള്ളി, ഷറഫുദ്ദീൻ, ജാസിം ജബ്ബാർ, സുൽഫിക്കർ അലി, നൗഷാദ് അമാനത്ത്, അബ്ദുല്ല തച്ചമ്പൊയിൽ, അബ്ദുൽ ഹകീം പാലക്കാട്, ശമീർ കോയ, ശരീഫ് അബൂബക്കർ, ഇബ്രാഹീം, ശാഹുൽ ഹമീദ് എന്നിവരെ തെരഞ്ഞെടുത്തു.
മുഹ്സിന ഷെറിൻ, ബദ്രിയ ശമീർ, അസ്ലിയ, അലാ മൂസക്കോയ, റംസി റിയാസ് എന്നിവരാണ് മാതൃസമിതി എക്സിക്യൂട്ടിവ് അംഗങ്ങൾ. പി.ടി.എ തെരഞ്ഞെടുപ്പിന് ദാറുൽ ഈമാൻ മദ്റസ അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് നേതൃത്വം നൽകി. ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എം.എം. സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.