രഞ്ജിത്ത് പൊടിക്കാരൻ, ദാമു കോറോത്ത്

ദാമു കോറോത്തിനും രഞ്ജിത്ത് പൊടിക്കാരനും യാത്രയയപ്പ് നൽകി

മനാമ: ദീർഘകാല പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന ദാമു കോറോത്തിനും രഞ്ജിത്ത് പൊടിക്കാരനും വടകര സഹൃദയവേദി യാത്രയയപ്പ് നൽകി. സഹൃദയവേദിയുടെ പ്രാരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്ന രണ്ടുപേരും സംഘടന നടത്തിയ വടകര മഹോത്സവം ഉൾപ്പെടെ മിക്ക പരിപാടികളിലും ഏറെ സംഭാവനകൾ നൽകിയവരാണെന്ന്​ മുതിർന്ന നേതാക്കൾ യാത്രയയപ്പ് യോഗത്തിൽ അഭിപ്രായപ്പെട്ടു.

സംവിധായകൻ, രംഗപടം, ചമയം എന്നിവയിൽ പ്രാവീണ്യം തെളിയിച്ച ദാമു കോറോത്ത് വടകര ഇന്ത്യൻ ക്ലബ്​, ബഹ്റൈൻ കേരളീയ സമാജം തുടങ്ങിയ കലാ സാംസ്​കാരിക കൂട്ടായ്​മകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലെ കലാസാംസ്കാരികകേന്ദ്രങ്ങളിൽ നാടകം എഴുതിയും അവതരിപ്പിച്ചും വടകരയുടെ സാന്നിധ്യമുറപ്പിക്കുന്നതിൽ ദാമു കോറോത്ത് നിർണായക പങ്കുവഹിച്ചു. മൂന്നു പതിറ്റാണ്ട് ബഹ്‌റൈനിൽ പ്രവാസജീവിതം നയിച്ച രഞ്ജിത്ത് പൊടിക്കാരനും നിരവധി ഷോർട്ട് ഫിലിമുകളും സ്​കിറ്റുകളും നിർമിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

യാത്രയയപ്പ്​ ചടങ്ങിൽ പ്രസിഡൻറ്​ സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാജി വളയം, രക്ഷാധികാരികളായ ആർ. പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ. ചന്ദ്രൻ, ശിവദാസ്, എം. ശശിധരൻ, ദേവീസ് ബാലകൃഷ്​ണൻ, ശിവകുമാർ കൊല്ലറോത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. വിനീഷ് സ്വാഗതവും വൈസ് പ്രസിഡൻറ്​ എൻ.പി. അഷ്റഫ് നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി എം.സി. പവിത്രൻ പരിപാടികൾ നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.