ക്രൗ​ൺ പ്രി​ൻ​സ്​ എ​ൻ​ഡു​റ​ൻ​സ്​ ക​പ്പ്: ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണം

മ​നാ​മ: ക്രൗ​ൺ പ്രി​ൻ​സ്​ എ​ൻ​ഡു​റ​ൻ​സ്​ ക​പ്പി​നു​​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ര​ജി​സ്​​​റ്റ​ർ ചെ​യ്​​ത​താ​യി അ​ൽ റാ​ഷി​ദ്​ എ​ക്യു​സ്​​റ്റേ​റി​യ​ൻ ആ​ൻ​ഡ് ഹോ​ഴ്​​സ്​ റേ​സി​ങ്​ ക്ല​ബ്​ അ​റി​യി​ച്ചു. ​ഖീ​റി​ലെ റ​ഫ്​​ഫ ഏ​രി​യ​യി​ലെ റേ​സ്​ ട്രാ​ക്കി​ലാ​ണ്​ പ്രാ​ഥ​മി​ക​ത​ല മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്ത വെ​ള്ളി ന​ട​ക്കു​ക. സി​ബാ​ർ​കോ പ്രാ​യോ​ജ​ക​രാ​യു​ള്ള ഈ ​സീ​സ​ണി​ലെ മ​ത്സ​രം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലു​തും മി​ക​വു​റ്റ​തും കൂ​ടു​ത​ൽ പേ​ർ മാ​റ്റു​ര​ക്കു​ന്ന​തു​മാ​ണ്. ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ൽ റാ​ഷി​ദ്​ ഹോ​ഴ്​​സ്​ റേ​സി​ങ്​ ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും മ​ത്സ​ര​ത്തി​​ന്​ കൂ​ടു​ത​ൽ മി​ഴി​വ്​ പ​ക​ർ​ന്നി​ട്ടു​ള്ള​താ​യും സം​ഘാ​ട​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Crown Prince Endurance Cup: Best response to registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.