ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ്
മനാമ: ജനിതക രോഗങ്ങൾക്കെതിരായ രാജ്യത്തിെൻറ പോരാട്ടം നയിക്കുന്ന നാഷനൽ ജീനോം സെൻറർ കോവിഡ് പ്രതിരോധ ഗവേഷണത്തിനും നേതൃത്വം നൽകുന്നു.
കൊറോണ വൈറസിെൻറ ജനിതക ഘടനയും രോഗബാധിതരായ ആളുകളുടെ ജനിതകഘടനയും മനസ്സിലാക്കുന്നതിനുള്ള നിരവധി പഠനങ്ങൾക്കാണ് സെൻറർ മേൽനോട്ടം വഹിക്കുന്നത്. രോഗം ഗുരുതരമാകുന്നതിന് ഇടയാക്കുന്ന ജീനുകളെ മനസ്സിലാക്കുകയാണ് പഠനത്തിെൻറ ലക്ഷ്യം. ഇതുവഴി കോവിഡ് പ്രതിരോധ രംഗത്ത് നിർണായക കണ്ടെത്തലുകൾക്കാണ് രാജ്യം കാതോർക്കുന്നത്.
ജനിതക രോഗങ്ങൾ തടയുക, ജനിതക രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സാമാർഗങ്ങൾ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സെൻറർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശാനുസരമാണ് ആരംഭിച്ചത്.
ബയോളജിക്കൽ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തുകയെന്ന പദ്ധതിയുടെ ആദ്യ ഘട്ടം സെൻറർ പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് പറഞ്ഞു. 6000 സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ സെൻറർ ശേഖരിച്ചത്. ഇതിൽ 2000 സാമ്പിളുകൾ അപൂർവ രോഗം ബാധിച്ച ആളുകളുടെയും കുടുംബാംഗങ്ങളുടേതുമാണ്. മറ്റുള്ളവരിൽനിന്ന് 4000 സാമ്പിളുകളും ശേഖരിച്ചു.
രണ്ടാം ഘട്ടം ഇൗ വർഷം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള ജനങ്ങൾക്കും വരാനിരിക്കുന്ന തലമുറകൾക്കും ജനിതക രോഗങ്ങളിൽനിന്ന് മുക്തമായ, ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുന്നതിന് നാഷനൽ ജീനോം സെൻറർ നിർണായക സംഭാവനകൾ നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 സാമ്പിളുകൾ ശേഖരിക്കാനാണ് സെൻറർ ലക്ഷ്യമിടുന്നത്.
ആരോഗ്യ രംഗത്ത് ആധുനിക സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിപുലവും സമഗ്രവുമായ ദേശീയ േഡറ്റ സെൻററും ഒരുക്കും. ജനിതക പഠനങ്ങൾക്കായി ഹെൽത്ത് സെൻററുകളിൽ രക്തം ദാനം ചെയ്യാൻ സെൻറർ ജനങ്ങളോട് ആഹ്വാനം ചെയ്തു. സംശയ നിവാരണത്തിന് genome@health.gov.bh എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.