കോവിഡ്​: പത്തനംതിട്ട സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്​.​ ബി.ഡി.എഫ് ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു.

അരാദി കൺസ്​ട്രക്​ഷൻ കമ്പനിയിൽ അക്കൗണ്ടൻറായ ഇദ്ദേഹം 30 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടിൽ പോകാനിരുന്നതാണ്​.ഭാര്യ: ജോയിസ് ജേക്കബ് (നഴ്​സ്​, സൽമാനിയ ഹോസ്​പിറ്റൽ). മക്കൾ: എഫ്രയീം, ജെറമി. സംസ്​കാരവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തി​െൻറ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - covid: A native of Pathanamthitta died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.