കോവിഡ്​ -19: ബഹ്​റൈനിൽ രണ്ട്​ ഇന്ത്യക്കാർ സുഖം പ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 രോഗം സ്​ഥിരീകരിച്ച ഇന്ത്യക്കാരിൽ രണ്ടുപേർ സുഖം പ്രാപിച്ചു. ഒമ്പത്​ ഇന്ത്യക്കാർക ്ക്​ രോഗം സ്​ഥിരീകരിച്ചതായാണ്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിൽ പറയുന്നത്​. ഇവരിൽ അൽമൊസാവി ​െഎ സ​െ ൻററിൽ ജോലി ചെയ്​ത 28 വയസുള്ള പുരുഷനും 32 വയസുള്ള സ്​ത്രീയുമായാണ്​ രോഗമുക്​തി നേടിയത്​. 28കാരൻ മാർച്ച്​ അഞ്ചിനാണ്​ ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിൽ എത്തിയത്​.

രാജ്യത്ത്​ കോവിഡ്​ -19 രോഗം സ്​ഥിരീകരിച്ച 569 പേരിൽ 353 പേരും വിദേശത്തുനിന്ന്​ എത്തിയവരാണ്​. രോഗം കണ്ടെത്തിയവരിൽ 337 പേരും ഇതിനകം രോഗമുക്​തി നേടി. 59 ശതമാനമാണ്​ രാജ്യത്തെ രോഗമുക്​തി നിരക്ക്​.

വിദേശത്തുനിന്ന്​ എത്തിയവരിൽ ഏറ്റവുമധികം പേർ ഇറാനിൽനിന്നാണ്​. 241 പേരാണ്​ (68 ശതമാനം) ഇറാനിൽനിന്ന്​ എത്തിയത്​. മറ്റുള്ളവരിൽ 57 പേർ ബ്രിട്ടനിൽനിന്നും 12 പേർ ഇൗജിപ്​തിൽനിന്നും എട്ടുപേർ ജർമ്മനിയിൽനിന്നും എട്ടു​േപർ ഇറാഖിൽനിന്നും എത്തിയവരാണ്​. 27 പേർ ഇന്ത്യ ഉൾപ്പെടെ മറ്റ്​ രാജ്യങ്ങളിൽനിന്ന്​ എത്തിയവരും.

നിലവിൽ 228 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ മൂന്ന്​ പേരുടെ സ്​ഥിതി ഗുരുതരമാണ്​. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Covid 19 Bahrain Two Indians-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.