ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ സിഞ്ച്​ യൂനിറ്റ് നടത്തിയ സ്​നേഹസംഗമത്തിൽ പ്രസിഡൻറ്​ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തുന്നു

സഹവർത്തിത്വമാണ്​ പ്രവാചക ദർശനത്തി​െൻറ അടിസ്ഥാനം –ജമാൽ നദ്‌വി ഇരിങ്ങൽ

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ദർശനം മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ് സഹവർത്തിത്വമെന്ന്​ ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ്​ ജമാൽ നദ്‌വി ഇരിങ്ങൽ പറഞ്ഞു. ഫ്രൻഡ്​സ്​ സംഘടിപ്പിക്കുന്ന 'പ്രവാചക​െൻറ വഴിയും വെളിച്ചവും' കാമ്പയി​നിെൻറ ഭാഗമായി സിഞ്ച്​ യൂനിറ്റ് നടത്തിയ സ്​നേഹസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരസ്​പരം സ്​നേഹിക്കാനും സഹവർത്തിത്വത്തോടുകൂടി ജീവിക്കാനുമാണ് പ്രവാചകൻ മുന്നോട്ടുവെക്കുന്ന ദർശനം. സ്വന്തം ആദർശത്തിൽ അടിയുറച്ചുനിന്നുകൊണ്ട് തന്നെ ഇതര ആശയങ്ങളിൽ വിശ്വസിക്കുന്നവരെ കൂടെ ചേർത്തുനിർത്തുവാനും അവരെ ബഹുമാനിക്കാനും സാധിക്കേണ്ടതുണ്ട്.

പ്രവാസ ലോകത്ത് ജീവിക്കുമ്പോൾ പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് താങ്ങും തണലുമാകാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രൻഡ്സ്​​ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിഞ്ച്​ യൂനിറ്റ് പ്രസിഡൻറ്​ ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ജലീൽ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുതല, സത്താർ, തഹ്‌യ ഫാറൂഖ് എന്നിവർ ഗാനങ്ങളും സിറാജ് പള്ളിക്കര കവിതയും അവതരിപ്പിച്ചു. അസീസ്, അസ്‌ലം, ഫൈസൽ, ഫാറൂഖ്, മുഹമ്മദ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags:    
News Summary - Co-operation is the basis of the Prophet's vision - Jamal Nadwi Iringal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.