കു​ട്ടി​ക​ളെ മ​ർ​ദി​ച്ച​യാ​ൾ പി​ടി​യി​ൽ

മ​നാ​മ: കു​ട്ടി​ക​ളെ മ​ർ​ദി​ച്ച മാ​തൃ​പി​താ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ട്​ കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ൽ അ​ടി​യേ​റ്റ പാ​ടു​ക​ൾ അ​ധ്യാ​പി​ക​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ഇ​ത്​ സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്​​തി​രു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള പ​രാ​തി ​പ്ര​കാ​രം ഹ​മ​ദ്​ ടൗ​ൺ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഗാ​ർ​ഹി​ക പീ​ഡ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ തെ​ളി​യു​ക​യും ചെ​യ്​​തു.

മു​തി​ർ​ന്ന കു​ട്ടി​യോ​ട്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ മാ​തൃ​പി​താ​വ്​ വീ​ട്ടി​ൽ​നി​ന്ന് അ​ടി​ച്ച​താ​യി ​പ​റ​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ പ​ബ്ലി​ക്​ പ്രൊ​സി​ക്യൂ​ഷ​നെ അ​റി​യി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും കു​ട്ടി​ക​ളെ മ​ർ​ദി​ച്ച​താ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ് ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.