രണ്ടാമത് ചെറി ഇന്റർനാഷനൽ സ്കിൽസ് കോൺടെസ്റ്റിൽ നിന്ന്

ചെറി ഇന്റർനാഷനൽ സ്കിൽസ്; സാങ്കേതിക മികവിന് അംഗീകാരം

മനാമ: ചെറി ബഹ്റൈന്റെ നേതൃത്വത്തിൽ രണ്ടാമത് ചെറി ഇന്റർനാഷണൽ സ്കിൽസ് കോൺടെസ്റ്റ് ബഹ്റൈനിൽ സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ ചെറി ശൃംഖലയിലെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് മത്സരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ ആദ്യ പതിപ്പിന്റെ വിജയത്തെ തുടർന്ന് ഇത്തവണ മത്സരം ടെക്നീഷ്യൻ, സർവീസ് അഡ്വൈസർ എന്നീ രണ്ട് വിഭാഗങ്ങളിലായി വിപുലീകരിച്ചു.

വാഹനങ്ങളുടെ സാങ്കേതിക പരിശോധന, തകരാർ കണ്ടെത്തൽ, അറ്റകുറ്റപ്പണി എന്നിവയ്ക്കൊപ്പം ഉപഭോക്തൃ സേവനം, ആശയവിനിമയം തുടങ്ങിയ മേഖലകളിലെ മികവും മത്സരത്തിൽ വിലയിരുത്തി. ടെക്നീഷ്യൻ വിഭാഗത്തിൽ ജോർദാനിൽ നിന്നുള്ള ഹംസ അഫ്സാൻ ഒന്നാം സ്ഥാനം നേടി. ബഹ്റൈനിലെ അലി ഹന്തൂഷ് ഒന്നാം റണ്ണറപ്പും ഈജിപ്തിലെ മുഹമ്മദ് ഹസൻ രണ്ടാം റണ്ണറപ്പുമായി.

സർവീസ് അഡ്വൈസർ വിഭാഗത്തിൽ ബഹ്റൈനിലെ ജമീൽ അലി ജേതാവായി. ഖത്തറിൽ നിന്നുള്ള മഹേഷ് കൃഷ്ണൻ ഒന്നാം റണ്ണറപ്പും കുവൈത്തിലെ അമാൻഡ അൽഷെയർ രണ്ടാം റണ്ണറപ്പുമായി.ചെറി ബഹ്റൈന്റെ ജീവനക്കാരുടെയും ആഫ്റ്റർസെയിൽസ് സേവനങ്ങളുടെയും നിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ നിക്ഷേപത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിനും ബ്രാൻഡിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ഇത്തരം പരിശീലന-മത്സര പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Chery International Skills Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.